കൊല്ലം: യുട്യൂബിലൂടെ അശ്ലീല പരാമർശം നടത്തിയ കോടതി ജീവനക്കാരൻ അറസ്റ്റിലായി. കൊല്ലം നഗരത്തിലെ ഹരിതകർമ സേനയെ യുട്യൂബിലൂടെ ആക്ഷേപിച്ച ചാവക്കാട് സബ് കോടതി ക്ലാർക്ക് തൃശൂർ മാടവന ആലംപറമ്പിൽ സിറാജുദ്ദീനെ (52) ആണു കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ഡിസംബർ ഒൻപതിന് യുട്യൂബ് ചാനലിൽ വന്ന വാർത്തയുടെ കമന്റിലാണ് സേനാംഗങ്ങൾക്കെതിരെഅശ്ലീല പരാമർശം നടത്തിയത്. കൊല്ലം കോർപറേഷനു കീഴിൽ ജോലി ചെയ്യുന്ന സേനാംഗങ്ങൾ ഇതിൽ പ്രതിഷേധിച്ച് പണിമുടക്കുകയും പ്രതിഷേധ മാർച്ച് നടത്തുകയും ചെയ്തിരുന്നു.
സംഭവത്തിൽ പരാതി ലഭിച്ചതോടെ ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സൈബർ സെല്ലി സഹായത്തോടെയാണ് പ്രതിയെ കണ്ടെത്തിയത്. കേസെടുത്തതറിഞ്ഞതോടെ ഒളിവിൽ പോയ പ്രതി കഴിഞ്ഞ ദിവസം രാത്രി വീട്ടിലെത്തിയപ്പോൾ പോലീസ് പിടികൂടുകയയാിരുന്നു. പോസ്റ്റ് ഇട്ട മൊബൈൽ ഫോൺ കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.